കൊച്ചി: മഡ്ഗോവ ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ - മഡ്ഗോവ ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസ് 16ന് പുന:രാരംഭിക്കും.മഡ്ഗോവ ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ ട്രെയിൻ ഞായാറാഴ്ചകളിൽ രാത്രി 7.30ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.30ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷൻ -മഡ്ഗോവ ജംഗ്ഷൻ തിങ്കളാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് അന്ന് രാത്രി 11.55ന് ഗോവയിൽ എത്തും. കാർവാർ, ഭക്തികൽ, ഉഡുപ്പി, മംഗലാപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, , ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |