മലപ്പുറം : കേരള ഹോക്കിയുടെ നേതൃത്വത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഫുക്കാർ അദ്ധ്യക്ഷനായിരുന്നു. മലപ്പുറം ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, കായികാദ്ധ്യാപകൻ കെ.ഷാജിർ, പ്രധാനാദ്ധ്യാപകൻ ടി. ജബ്ബാർ, പ്രിൻസിപ്പൽ സുനിത, പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |