SignIn
Kerala Kaumudi Online
Saturday, 20 April 2024 1.13 AM IST

ജീവൻ നിലനിറുത്താൻ കെ.എസ്.ഡി.പി ഉത്പാദിപ്പിക്കും 14 ഇനം മരുന്നുകൾ

ksdp

ആലപ്പുഴ: വിപുലീകരണം പൂർത്തിയാകുന്നതോടെ അവയവമാറ്റ ശസ്ത്രകിയ നടത്തിയവർക്കുൾപ്പെടെയുള്ള 14 ഇനം മരുന്നുകൾ കെ.എസ്.ഡി.പി അധികമായി ഉത്പാദിപ്പിക്കും. കുറഞ്ഞ വിലയിൽ മരുന്ന് നൽകാൻ കഴിയുന്നതിലൂടെ വൻ കുതിപ്പാണ് ലക്ഷ്യമിടുന്നത്.

പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം മരുന്ന് ഉത്പാദനത്തിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അവയവമാറ്റ ശസ്ത്രകിയ നടത്തിയ ഭൂരിഭാഗം പേരും ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുന്ന 11 ഇനം മരുന്നുകളിൽ ഒൻപതെണ്ണവും കെ.എസ്.ഡി.പി ഉത്പാദിപ്പിക്കും. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതരുടെ നിർദേശപ്രകാരം ബംഗളൂരുവിലെ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ബയോ-ഇക്വലൻസി പരിശോധന നടന്നുവരികയാണ്.

ആറ് മാസത്തെ സ്ഥിരതാ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മനുഷ്യരിൽ മരുന്ന് പരീക്ഷിക്കുകയുള്ളു. മൂന്ന് മാസത്തിനുള്ളിൽ പരിശോധനാ റിപ്പോർട്ട് ലഭിക്കും. ഇതിന് ശേഷമേ മരുന്ന് ഉത്പാദനത്തിനുള്ള ലൈസൻസ് കിട്ടുകയുള്ളു.

വില കുറവ്, സുരക്ഷ കൂടുതൽ
1. ഇൻജക്ഷൻ പ്ലാന്റിനായി ജർമ്മൻ യന്ത്രം സ്ഥാപിക്കൽ അന്തിമഘട്ടത്തിൽ

2. ഉപയോഗിക്കുന്നത് പൂർണ അണുവിമുക്ത സാങ്കേതിക വിദ്യ

3. ഐ.എസ്.ഒ ക്ലാസ് 5 സുരക്ഷയും കൃത്യതയും

4. പ്രവർത്തനം മുഴുവനായും ഓട്ടോമാറ്റിക്

5. കുപ്പികൾ യന്ത്രത്തിൽ തന്നെ നിർമ്മിക്കും

6. കസ്റ്റംസ് ഡ്യൂട്ടിയടക്കം മെഷിനറികളുടെ വില 18 കോടി

7. ശേഷി മണിക്കൂറിൽ ശരാശരി 2000 കുപ്പി മരുന്ന്

ഉത്പാദന ശേഷി (വർഷം)

ആംപ്യൂളുകൾ: 3.5 കോടി

വയൽസ്: 1.30 കോടി

എൽ.വി.പി മരുന്നുകൾ: 1.20 കോടി

തുള്ളിമരുന്ന് (ഒഫ്താൽമിക്): 88 ലക്ഷം

ഓങ്കോളജി ഫാർമ പാർക്ക് ഒരുങ്ങുന്നു

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഓങ്കോളജി ഫാർമ പാർക്കും യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്തിന്റെ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 150 കോടി രൂപയുടെ പദ്ധതിയാണിത്.

""

അവയവമാറ്റ ശസ്ത്രകിയ നടത്തിയവർക്കുള്ള മരുന്ന് ഉത്പാദനത്തിന്റെ ബയോ - ഇക്വലൻസി പരിശോധന നടന്നുവരികയാണ്.

സി.ബി. ചന്ദ്രബാബു,

ചെയർമാൻ, കെ.എസ്.ഡി.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.