കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ രൂപീകരണദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിൽ യൂണിറ്റി മാർച്ചും റാലിയും സംഘടിപ്പിക്കും. പൂവാർ, വർക്കല, തേവലക്കര, അഞ്ചൽ, ചാരുംമൂട്, പത്തനംതിട്ട ടൗൺ, തലയോലപ്പറമ്പ്, പള്ളുരുത്തി, വാടാനപ്പള്ളി, വണ്ണപ്പുറം, വണ്ടൂർ, അങ്ങാടിപ്പുറം, എടപ്പാൾ, ചെർപ്പുളശ്ശേരി, പൂവ്വാട്ടുപറമ്പ്, കൊയിലാണ്ടി, കണ്ണൂർ ടൗൺ സ്ക്വയർ, വെള്ളമുണ്ട, നീലേശ്വരം എന്നിവിടങ്ങളിലായിരിക്കും മാർച്ച്.
മോദി ഭരണത്തിൻ കീഴിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് യൂണിറ്റി മാർച്ചും റാലിയും നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |