തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യുദ്ധക്കളമാക്കരുതെന്നും, ഇടുക്കിയിൽ വിദ്യാർത്ഥിയുടെ കൊലപാതകത്തെ അപലപിക്കുന്നെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ആരാധനാലയങ്ങളെ പോലെ തന്നെ പവിത്രമാണ് കലാലയങ്ങളും. ആ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിന് ചെയ്യാനാവുന്നതെല്ലാം ചെയ്യണം. ഇടുക്കിയിലെ കൊലപാതകം ആര് നടത്തിയാലും അത് ശരിയല്ല. നിയമം ആരും കൈയിലെടുക്കരുത്. വിദ്യാർഥികൾ ഒരു സംഘടനയുടെയും കളിപ്പാവയാകരുത്. പുറമേയുള്ള എല്ലാ സ്വാധീനങ്ങളിൽ നിന്നും അവർ മുക്തരാകണം- ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |