SignIn
Kerala Kaumudi Online
Thursday, 25 April 2024 5.05 PM IST

ഇരയ്ക്ക് പിന്തുണയുമായി സിനിമാ പ്രവർത്തകർ  അനുകൂല പോസ്റ്റുമായി മമ്മൂട്ടിയും മോഹൻലാലും

wcc

കൊച്ചി: നീതിക്കായി പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ നടിക്ക് ഐക്യദാർഢ്യവുമായി മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെയുള്ള നിരവധി സിനിമാപ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. അതിക്രമത്തിന് ശേഷം അഞ്ചുവർഷം അനുഭവിച്ച വേദനയും ഒപ്പം നിന്നവർക്ക് നന്ദിയും അറിയിച്ചാണ് നടി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. 'ബഹുമാനിക്കുന്നു" എന്ന കമന്റോടെ മോഹൻലാലും 'നിങ്ങൾക്കൊപ്പം" എന്നു വ്യക്തമാക്കി മമ്മൂട്ടിയും നടിയുടെ പോസ്റ്റ് സ്വന്തം സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്തു. മഞ്ജുവാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, അന്ന ബെൻ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ, ആഷിക് അബു, നീരജ് മാധവൻ, സാന്ദ്ര തോമസ്, സംയുക്ത മേനോൻ തുടങ്ങിയവർ ഐക്യദാർഢ്യം അറിയിച്ചു.

സിനിമയിലെ വനിതാ കൂട്ടായ്മയും ഇരയുടെ പോസ്റ്റ് പങ്കിട്ടു. നൂറുകണക്കിന് സാധാരണക്കാരും പിന്തുണച്ച് രംഗത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTACK TO ACTRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.