SignIn
Kerala Kaumudi Online
Thursday, 25 April 2024 6.28 AM IST

അനായാസം കിവീസ്, ഗുഡ്ബൈ ടെയ്ലർ

kiwis-taylor

ക്രൈസ്റ്ര് ചർച്ച്: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ വഴങ്ങിയ തോൽവിക്ക് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ഗംഭീര വിജയപ്രതികാരം. ഇന്നിംഗ്സിനും 117 റൺസിനുമാണ് ന്യൂസിലൻഡ് തങ്ങളുടെ ഇതിഹാസ താരം റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് എന്ന പ്രത്യേകതകൂടിയുണ്ടായിരുന്ന രണ്ടാം ടെസ്റ്റിൽ ജയിച്ചുകയറിയത്. രണ്ട് ദിനം കൂടി മത്സരം ശേഷിക്കെയാണ് ന്യൂസിലൻഡിന്റെ വിജയം. ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയാക്കാനും ആതിഥേയർക്കായി. ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് വീഴ്ത്തി കിവികളുടെ ജയമുറപ്പിച്ചത് ടെയ്സറാണ്. സ്കോർ ന്യൂസിലൻഡ്: 521/6 ഡിക്ലയേർഡ്. ബംഗ്ലാദേശ് 126/10, 278/10.

395 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി മൂന്നാം ദിനം ഫോളോൺ ചെയ്ത ബംഗ്ലാദേശ് 271റൺസിന് ഓൾഔട്ടാവുകയായിരുന്നു.സെഞ്ചുറി നേടിയ ലിറ്റൺ ദാസിന് മാത്രമേ ബംഗ്ലാദേശ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.നാല് വിക്കറ്റ് വീഴ്ത്തിയ കെയ്ൽ ജാമീസണും 3 വിക്കറ്റ് വീഴ്ത്തിയ നീൽ വാഗ്നറുമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകർത്തത്. നേരത്തേ ഡബിൾ സെഞ്ച്വറി നേടിയ ന്യൂസിലൻഡ് നായകൻ ടോം ലതാമാണ് മത്സരത്തിലെ താരം.

സൂപ്പർ ടെയ്ൽ എൻഡ്

ന്നരപ്പതിറ്റാണ്ട് കാലം ന്യൂസിലൻഡ് ബാറ്റിംഗ് നിരയുടെ നട്ടെല്ലായിരുന്ന റോസ് ടെയ്ലർക്ക് അന്താരാഷ്ട്ര ടെസ്റ്രിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റുമായി ഗംഭീരമടക്കം. ഇന്നലെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സിൽ ഒമ്പതാം വിക്കറ്റ് വീണത് മുതൽ ടെയ്‌ലർക്ക് പന്ത് നൽകൂവെന്ന് ഗാലറികളിൽ നിന്ന് ആരവം ഉയർന്നിരുന്നു. അതിന് ഉത്തരമെന്നോണം കിവീസ് ക്യാപ്ടൻ ടോം ലതാം ടെയ്‌ലർക്ക് പന്ത് നൽകുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ വർഷങ്ങൾക്ക് ശേഷം പന്തെടുത്ത ടെയ്ലർ എന്നാൽ താൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽതന്നെ ബംഗ്ലാദേശിന്റെ എബാദ് ഹുസൈനെ ലതാമിന്റെ കൈയിൽ എത്തിച്ച് കിവീസിന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിൽ ടെയ്ലർ എറിഞ്ഞ 99-ാമത്തെ പന്തായിരുന്നു ഇത്. മൂന്നാമത്തെ വിക്കറ്റും.

ആസ്ട്രേലിയക്കും നെതർലൻഡ്സിനുമെതിരെ അടുത്ത മാസങ്ങളിൽ നടക്കുന്ന ഏകദിനങ്ങളിലൂടെ പരിമിത ഓവർക്രിക്കറ്രിലും ന്യൂസിലൻഡിന്റെ കുപ്പായം അഴിക്കുകയാണെന്ന് 38കാരനായ ടെയ്ലർ അറിയിച്ചിട്ടുണ്ട്.

2006ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ടെയ്ലർ ന്യൂസിലൻഡിനായി ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും 100 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തീകരിച്ച ആദ്യതാരവും ടെയ്ലറാണ്.

ടെസ്റ്റ് കരിയർ

ടെസ്റ്ര്- 112

ബാറ്രിംഗ് ‍ആവറേജ്-44.16

റൺസ് -7684

സെഞ്ച്വറി -19

( മൂന്നെണ്ണം ഇരട്ട സെഞ്ച്വറി)​

അർദ്ധ സെഞ്ച്വറി -35

ഉയർന്ന സ്കോർ -290

വിക്കറ്റ് -3

ക്യാച്ച്-163

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KIWIS TAYLOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.