SignIn
Kerala Kaumudi Online
Saturday, 20 April 2024 1.09 AM IST

കൊവിഡ് കുതിക്കുന്നു, ഇന്നലെ 941 പേർക്ക്

covid

കോട്ടയം: ജില്ലയിൽ 941 പേർക്കു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 332 പേർക്കു രോഗമുക്തി . രോഗം ബാധിച്ചവരിൽ 471 പുരുഷന്മാരും 380 സ്ത്രീകളും 90 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 121 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3750 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 349736 പേർ കോവിഡ് ബാധിതരായി. 342431 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19090 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം : കോട്ടയം 171, ചങ്ങനാശ്ശേരി 58, അയർക്കുന്നം 32, വൈക്കം 23, പനച്ചിക്കാട് 22, മീനച്ചിൽ, പാലാ, രാമപുരം 21, എരുമേലി, പാമ്പാടി, മാഞ്ഞൂർ 20 ,മുണ്ടക്കയം, പുതുപ്പള്ളി 19, ഭരണങ്ങാനം 18, അതിരമ്പുഴ, ചിറക്കടവ്, ആർപ്പൂക്കര 17, വിജയപുരം, കരൂർ, ഏറ്റുമാനൂർ 16, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി 15, വാഴൂർ 13, വാഴപ്പള്ളി 12, പൂഞ്ഞാർ തെക്കേക്കര 11, കങ്ങഴ, കടനാട് 10, മണർകാട്, തൃക്കൊടിത്താനം, എലിക്കുളം,അകലക്കുന്നം കറുകച്ചാൽ, മാടപ്പള്ളി 9, പായിപ്പാട്, ഉഴവൂർ, കിടങ്ങൂർ, ഈരാറ്റുപേട്ട, ഞീഴൂർ, വെള്ളൂർ, കടപ്ലാമറ്റം, മേലുകാവ്, തിടനാട് 8, കല്ലറ, മരങ്ങാട്ടുപള്ളി, മണിമല 7, കാണക്കാരി, തലയോലപ്പറമ്പ്, വെള്ളാവൂർ, പാറത്തോട്, ചെമ്പ്, വാകത്താനം 6, കൂരോപ്പട, നീണ്ടൂർ, കുമരകം, വെളിയന്നൂർ, മീനടം 5, പൂഞ്ഞാർ, കുറിച്ചി, കൊഴുവനാൽ, തീക്കോയി, അയ്മനം, തലനാട്, മുളക്കുളം, തലപ്പലം, കുറവിലങ്ങാട്, ഉദയനാപുരം 4, കൂട്ടിക്കൽ, വെച്ചൂർ, ടി.വി.പുരം, തലയാഴം 3, മറവൻതുരുത്ത്, തിരുവാർപ്പ്, മുത്തോലി, നെടുംകുന്നം 2, പള്ളിക്കത്തോട്, മൂന്നിലവ്, കോരുത്തോട് 1.

 കൺട്രോൾ റൂം തുറന്നു

കോട്ടയം: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ക്വാറന്റൈൻ, ടെസ്റ്റിംഗ്, മറ്റു നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. പകൽ സമയത്ത് 9188610015 എന്ന നമ്പരിലും രാത്രിയിൽ 9188610017 എന്ന നമ്പരിലും വിളിക്കാം. വാക്സിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് 9188610016 എന്ന നമ്പറിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.