SignIn
Kerala Kaumudi Online
Friday, 29 March 2024 1.04 AM IST

ഹെലികോപ്‌ടറിൽ എത്തി ഡോളിയിൽ മലകയറി, അയ്യപ്പനെ മതിവരുവോളം തൊഴുത് അജയ് ദേവ്‌ഗൺ

ajay-devgon

ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്‌ഗൺ ശബരിമലയിൽ ദർശനം നടത്തി. രാവിലെ ഒമ്പതു മണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്‌ടർ മാർഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.

തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു മടക്കം. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ സന്നിധാനത്ത് എത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത ആർആർആർ, സഞ്ജയ്മാ ലീല ബൻസാലിയുടെ ഗംഗുഭായ് കത്ത്യാവടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അജയ് ദേവ്‌ഗൺ ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AJAY DEVGON, SABARIMALA, MAKARAVILAKKU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.