മാമ്മൂട്: മാന്നില തിരുക്കുടുംബ ദേവാലയത്തിലെ തിരുക്കുടുംബത്തിന്റെ തിരുനാൾ ഇന്ന് മുതൽ 23 വരെ നടക്കും. വൈകുന്നേരം 4.30ന് വികാരി ഫാ: ജോസഫ് പാറയ്ക്കൽ കൊടിയേറ്റും. 14 മുതൽ 21 വരെ എല്ലാ ദിവസവും വൈകിട്ട് 4 3.0ന് വി.കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും. 16ന് രാവിലെ 6.45 ന് വി.കുർബാന, സന്ദേശം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. തോമസ് പാടിയത്ത്, ഫാ.ലൈജു കണിച്ചേരിൽ, ഫാ. റോജിൻ തുണ്ടിപ്പറമ്പിൽ എന്നിവരും വിവിധ ദിവസങ്ങളിൽ കുർബാന അർപ്പിക്കും. 22ന് വൈകുന്നേരം 4.30ന് വി.കുർബാന ഫാ.ഫെബിൻ കന്യാ കോണിൽ, 6.30ന് ദൈവാലയത്തിൽ നിന്നും തകിടിയിലേക്ക് പ്രദക്ഷിണത്തിന് ഫാ. പോൾ വേങ്ങാശ്ശേരി കാർമികത്വം വഹിക്കും. പ്രധാന തിരുനാളായ 23ന് രാവിലെ 6.45 ന് വി.കുർബാന, വൈകിട്ട് 3.30 ന് തിരുനാൾ കുർബാന ഫാ.ഡോ. ജോസ് തെക്കേപ്പുറത്ത് സന്ദേശം നൽകും. അഞ്ചിന് പ്രദക്ഷിണവും കൊടിയിറക്കും, 5.45 ന് ഉൽപ്പന്ന ലേലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |