SignIn
Kerala Kaumudi Online
Thursday, 25 April 2024 7.49 PM IST

2,000 കടന്ന് കൊവിഡ് 20 പിന്നിട്ട് ടി.പി.ആർ

covid

കൊച്ചി: ആശങ്ക വർദ്ധിപ്പിച്ച് ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,000വും കടന്നു. ഇന്നലെ 2,214 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 2,174പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ടി.പി.ആറിലും രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. അഞ്ച് ആരോഗ്യ പ്രവർത്തകരാണ് ഇന്നലെ രോഗബാധിതരായത്.

458 പേർ രോഗമുക്തി നേടി. 2,165 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 541 പേരെ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15,446 ആണ്. ജില്ലയിലാകെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 10,453 പേരാണ്. 20.65 ശതമാനമായി ടി.പി.ആർ ഉയർന്നു. കഴിഞ്ഞ ദിവസമിത് 17.11 ആയിരുന്നു. 10,722 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്നലെ 4,632ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 1,436 ആദ്യ ഡോസും 1,677 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 3,488 ഡോസും 1,144 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്.

 ബൂസ്റ്റർ ഡോസ്

ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 1,519ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

വാക്‌സിനേഷൻ ഇതുവരെ
55,79,900 ഡോസ് വാക്‌സിനാണ് നൽകിയത്. 30,86,184 ആദ്യ ഡോസ് വാക്‌സിനും 24,86,027 സെക്കൻഡ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 49,83,197 ഡോസ് കൊവിഷീൽഡും 5,80,177 ഡോസ് കൊവാക്‌സിനും 16,526 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.