SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.59 AM IST

ടേസ്റ്റി നിബ്ബിൾസ് റെഡി ടു ഈറ്റ് മീൻകറി വിപണിയിൽ

taste

കൊച്ചി: അന്താരാഷ്ട്ര ഭക്ഷ്യബ്രാൻഡായ ടേസ്റ്റി നിബ്ബിൾസ് മലയാളികളെ ലക്ഷ്യമിട്ട് മൂന്ന് മീൻകറി വിഭവങ്ങൾ വിപണിയിലിറക്കി. റെഡി ടു ഈറ്റ് വിഭാഗത്തിലാണ് തേങ്ങാപ്പാൽ ചേർത്ത മീൻകറി, മുളകിട്ട മീൻകറി, ഷാപ്പിലെ കറി എന്നിവ തയ്യാറാക്കിയത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാതാരം ദിവ്യപിള്ളയ്ക്ക് കൈമാറി ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ടേസ്റ്റി നിബ്ബിൾസ് മാനേജിംഗ് ഡയറക്ടർ ചെറിയാൻ കുര്യൻ നിർവഹിച്ചു.

വീട്ടിലുണ്ടാക്കുന്ന രുചിയിൽ മീൻകറികൾ ലോകമെങ്ങും ലഭ്യമാക്കുമെന്ന് ചെറിയാൻ കുര്യൻ പറഞ്ഞു. 185 ഗ്രാം തൂക്കമള്ള പായ്ക്കറ്റുകൾക്ക് 150 രൂപയാണ് വില. പായ്ക്കറ്റ് തുറന്ന് രണ്ടു മിനിറ്റ് ചൂടാക്കി മീൻകറി ഉപയോഗിക്കാം. വെജിറ്റബിൾ, മീൻ, ചെമ്മീൻ കട്ലറ്റുകൾ, സ്പ്രിംഗ് റോളുകൾ തുടങ്ങിയവയും ഉടൻ വിപണിയിലിറക്കും.

അന്താരാഷ്ട്ര നിലവാരം പാലിച്ച് ജപ്പാൻ കമ്പനിയുടെ സഹകരണത്തോടെയാണ് പ്രവർത്തനം. പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നില്ല. പാത്രത്തിലടച്ച ട്യൂണ മത്സ്യം കയറ്റുമതി ചെയ്യുന്ന പ്രധാനികളാണ് ടേസ്റ്റി നിബ്ബിൾസ്. ട്യൂണയുടെ വിവിധ വിഭവങ്ങളും കയറ്റുമതി ചെയ്യുന്നു. മത്സ്യവിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വിവിധതരം അച്ചാറുകളും നിർമ്മിക്കുന്നുണ്ട്.

അരൂർ കേന്ദ്രമായി 2001ലാണ് ടേസ്റ്റി നിബ്ബിൾസ് പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ ടേസ്റ്റി നിബ്ബിൾസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുനിൽ കൃഷ്ണൻ, സീനിയർ മാനേജർ വിപിൻകുമാർ, കീ അക്കൗണ്ട്സ് മാനേജർ മനോജ് ടി.പി എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TASTY NIBBLES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.