SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.09 PM IST

ധീരജിന്റെ വിലാപയാത്രയ്ക്ക് പിന്നാലെ അക്രമം: കോൺഗ്രസ് നേതാവിന്റെ വീടിനു ബോംബേറ്, ഓഫീസുകൾ തകർത്തു

con
അക്രമികൾ തകർത്ത എളയാവൂരിലെ പ്രിയദർശിനി ക്ലബ് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജും മറ്റു നേതാക്കളും സന്ദർശിക്കുന്നു

കണ്ണൂർ: ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ ജില്ലയിൽ കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും തകർത്തു.ചൊവ്വാഴ്ച്ച രാത്രി മുതൽ ബുധനാഴ്ച്ച പുലർച്ചെ വരെ മണിക്കൂറുകളോളം അക്രമം അരങ്ങേറി. മാഹി മുതൽ തളിപ്പറമ്പ് വരെയുള്ള വിലാപയാത്ര കടന്നു പോയ വിവിധയിടങ്ങളിലും കോടിയേരി, കതിരൂർ, ചക്കരക്കൽ തുടങ്ങിയ സ്ഥലങ്ങളിലും അക്രമം നടന്നു.

ചക്കരക്കല്ല് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി സി.സി.രമേശന്റെ കണയന്നൂരിലെ വീടിന് നേരെ ഇന്നലെ പുലർച്ചെ ബോംബേറുണ്ടായി. ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകളും മറ്റും തകർന്നു. അകത്ത് കയറിയ അക്രമികൾ വീട്ടിലെ സാധനങ്ങളും മറ്റും നശിപ്പിച്ചതായും പരാതിയുണ്ട്. ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചേലേരി എ യു.പി സ്കൂളിന് എതിർവശം ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരം പൂർണമായി നശിപ്പിച്ചു.റോഡരികിൽ സ്ഥാപിച്ച കൊടിമരം ഒടിച്ചു വളയ്ക്കുകയും മുകളിൽ കെട്ടിയ പതാക വലിച്ചെറിയുകയും ചെയ്തു കൊടിമരം നശിപ്പിച്ചതിൽ ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി പ്രേമാനന്ദൻ ,മയ്യിൽ പൊലീസിൽ പരാതി നൽകി.

വിലാപയാത്ര കടന്നു പോയ തലശേരി -കണ്ണൂർ ദേശീയപാതയിലെ റോഡരികിലുള്ള സ്തൂപങ്ങളും കൊടിമരങ്ങളും അടിച്ചു തകർത്തു. തോട്ടട എസ്.എൻ കോളേജിന് മുൻപിലെ ഷുഹൈബ് സ്മാരക ബസ് കേന്ദ്രം തകർത്തു.കെ.എസ്.യു സ്തൂപവും ഷെൽട്ടറും തകർക്കുന്നത് ചിത്രീകരിച്ച ഓൺലൈൻ ചാനലിന്റെ മൈക്ക് വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തതായും പരാതിയുണ്ട്.നടാലിൽ കോൺഗ്രസ് ഓഫീസ് ലോറിയിലെത്തിയ ഒരു സംഘമാളുകൾ തകർത്തു നടാൽ വായനശാലയിലെ നവരശ്മി ക്ലബ്ബാണ് അടിച്ചു തകർത്തത്.വായനശാലയിലെ ടി.വി തകർത്തു.ഓഫിസ് കത്തിക്കാനും ശ്രമമുണ്ടായി. കണ്ണൂർ ചെട്ടി പീടികയിലെ കോൺഗ്രസ് ഓഫിസും തകർത്തു.

കൂത്തുപറമ്പ് കാപ്പുമ്മലിലെ പ്രിയദർശിനി കലാവേദി, ബനിയൻ കമ്പനിക്ക് സമീപത്തെ മഹാത്മാ ക്ലബ് എന്നിവക്ക് നേരെയും അക്രമമുണ്ടായി.

മാഹി ചാലക്കര പോന്തയാട്ട് രാജീവ് ഭവന് സമീപത്തുള്ള സർവ്വോദയ സംഘത്തിന്റെ ഖാദി ഭവന്റെ ജനൽ ചില്ലുകളും വാതിലും അക്രമികൾ തല്ലി തകർത്തു. കോൺഗ്രസ് കോടിയേരി ബ്ലോക്ക് പ്രസിഡന്റ് വി.സി.പ്രസാദിന്റെ കോപ്പാലംമൂഴിക്കരക്കടുത്ത കേളോത്ത് വീടിന് നേരെ ഇന്നലെ പുലർച്ചെയോടെ ബോംബേറുണ്ടായി. സ്‌ഫോടനത്തിൽ വീടിന്റെ വരാന്തയിലെ ടൈൽസ് തകർന്നു. .മൂഴിക്കരയിലെ റീഡേഴ്സ് സെന്റർ ക്ലബ്ബിനും, കോപ്പാലത്തെ വനിതാ സൊസൈറ്റി കെട്ടിത്തിന് നേരെയും അക്രമം ഉണ്ടായി. ന്യൂമാഹി പരിമഠത്തെ കോൺഗ്രസിന്റെ ഓഫീസ് തകർത്തു.

ചിറക്കുനിയിൽ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു . പനങ്ങാട്ടൂർ പ്രിയദർശിനി മന്ദിരവും തകർത്തു. പാപ്പിനിശേരി, കുഞ്ഞിമംഗലം എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫിസ് തകർത്തു.കോടിയേരി കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് വി.സി പ്രസാദിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

പ്രതിഷേധിച്ച് കോൺഗ്രസ്

കൊലപാതകത്തിന്റെ മറവിൽ ജില്ലയിൽ കോൺഗ്രസ് നേതാക്കളുടെ വീടുകൾക്ക് നേരെയും പാർട്ടി ഓഫിസുകൾക്കു നേരെയുമുള്ള അക്രമത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ശക്തമായി പ്രതിഷേധിച്ചു കൊലപാതകത്തിന്റെ മറവിൽ എസ്.എഫ്.ഐ,​ഡി. വൈ.എഫ്. ഐ,​സി.പി.എം പ്രവർത്തകർ അക്രമമഴിച്ചുവിടുകയാണ്.പൊലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് ബീഹാർ മോഡലിൽ അക്രമമാണ് സി.പി.എം കോൺഗ്രസിനെതിരെ അഴിച്ചുവിടുന്നത് . ഇനിയും അക്രമം തുടർന്നാൽ അതിനെ കോൺഗ്രസ് പാർട്ടിക്ക് പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.