SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.14 PM IST

മഡിയൻ കൂലോത്ത് ഓഫീസ് സമർപ്പിച്ചു

koolom
മഡിയൻ കൂലോം പാട്ടുത്സവ ആഘോഷ കമ്മിറ്റി നിർമ്മിച്ചു നൽകിയ ഓഫീസ് മുറി, പീടിക മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും കുടിവെള്ള ശീതീകര ണിയുടെയും സമർപ്പണം

കാഞ്ഞങ്ങാട്: 2019- 20 വർഷത്തെ മഡിയൻകൂലോം പാട്ടുത്സവ ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ ഓഫീസ് മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും കുടിവെള്ള ശീതീകരണിയുടെയും സമർപ്പണം ക്ഷേത്ര പരിസരത്ത് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവ്വഹിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.സബീഷ് നിർവഹിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും ട്രസ്റ്റിയുമായ വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ സി. കെ.നാരായണപ്പണിക്കർ മുഖ്യാതിഥിയായി. മഡിയൻ കൂലോം ട്രസ്റ്റീ ബോർഡ് ചെയർമാൻ എൻ.വി. കുഞ്ഞികൃഷ്ണൻ നായർ, ട്രസ്റ്റിമാരായ വി.എം.ജയദേവൻ, കെ.വി.അശോകൻ, എക്‌സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, അസിസ്റ്റന്റ് കമ്മിഷണർ വേണുഗോപാലൻ,എം.പൊക്ലൻ,പി.വി.സുരേഷ്,എം.പ്രദീപ് കുമാർ, പി.കെ.അസീസ്,അബൂബക്കർ മാണിക്കോത്ത്,വി.കമ്മാരൻഎന്നിവർ പ്രസംഗിച്ചു. ഭാസ്‌കരൻ കുതിരുമ്മൽ സ്വാഗതവും കുരിക്കൾ നാരായണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.