SignIn
Kerala Kaumudi Online
Saturday, 20 April 2024 8.36 AM IST

സിൽവർ ലൈൻ: ജനങ്ങളെ ബോധവത്കരിക്കാൻ 50ലക്ഷം കൈപ്പുസ്തകങ്ങളുമായി സർക്കാർ

silver-line

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ 36 പേജുകളുള്ള 50 ലക്ഷം കൈപ്പുസ്തകങ്ങൾ സർക്കാ‌ർ പുറത്തിറക്കും. ഇതിനായി പി.ആർ.ഡി ടെൻഡർ വിളിച്ചു. പദ്ധതിയെക്കുറിച്ച് വ്യാപകമായി എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് 'സിൽവർ ലൈൻ അറിയേണ്ടതെല്ലാം' എന്ന പേരിൽ സർക്കാ‌ർ കൈപ്പുസ്തകം ഇറക്കുന്നത്.

ആധുനിക സൗകര്യമുള്ള അച്ചടിശാലകളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

കേരളത്തിനകത്ത് ആസ്ഥാന ഓഫീസും സ്വന്തമായി പ്റസുമുള്ള സ്ഥാപനത്തെയാണ് പരിഗണിക്കുന്നത്. ജനുവരി 28 ആണ് ഇ- ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ ജില്ലകളിൽ പൗരപ്രമുഖന്മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വീടുകളിലെത്തി പദ്ധതിയെക്കുറിച്ച് പ്രചരിപ്പിക്കാൻ ലഘുലേഖകളുമായി സി.പി.എം പ്രവർത്തകർ രംഗത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.