SignIn
Kerala Kaumudi Online
Saturday, 20 April 2024 9.52 AM IST

ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി, കൈത്തറി വസ്ത്രം ധരിക്കണം

khadi

ചേർത്തല: സർക്കാർ,അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി, കൈത്തറി വസ്ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.സഹകരണ മേഖലയിലുള്ളവർ ആഴ്ചയിൽ ഒരു ദിവസം ഖാദിവസ്ത്രം ധരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ നിർവഹിക്കുകയായിരുന്നു പി. ജയരാജൻ.

ഖാദി, കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥക്ക് മാ​റ്റം വരുത്താനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. പരമ്പരാഗത മേഖലയിൽ അവശേഷിക്കുന്ന മുഴുവൻ തൊഴിലാളികളെയും എൽ.ഡി.എഫ് സർക്കാർ സംരക്ഷിക്കുമെന്നും പി. ജയരാജൻ പറഞ്ഞു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KHADI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.