കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ(28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.
രാത്രി അൻസിലിന് ഒരു കോൾ വന്നിരുന്നു. ഫോണിൽ സംസാരിക്കാനായി പുറത്തിറങ്ങി. വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽവച്ചാണ് അക്രമി സംഘം അൻസിലിനെ വെട്ടിയത്. അക്രമികൾ ഫോൺ വിളിച്ച് യുവാവിനെ വീട്ടില് നിന്ന് വിളിച്ചിറക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |