SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.25 AM IST

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിൽ മറ്റൊരു തിരഞ്ഞെടുപ്പ്, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയുടെ വേറിട്ട നമ്പർ

kejriwal

അമൃത്സർ: പഞ്ചാബിൽ അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങൾക്ക് വിട്ടുനൽകി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ. സംസ്ഥാനത്തെ പ്രമുഖ നേതാവ് ഭഗ്‌വന്ത് മൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കാൻ പഞ്ചാബിലെ ജനങ്ങളോട് തന്നെ ആവശ്യപ്പെടുകയായിരുന്നു കേജ്രിവാൾ.

70748 70748 എന്ന നമ്പറിൽ വിളിച്ചോ മെസേജ് അയച്ചോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേര് ജനങ്ങൾക്ക് നി‌ദ്ദേശിക്കാം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തിയെ ആം ആദമി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. ജനുവരി 17 വൈകുന്നേരം അഞ്ച് മണി വരെ പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

അതേസമയം ഭഗ്‌വന്ത് മൻ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും കേജ്രിവാൾ പറഞ്ഞു. എന്നാൽ തന്റെ നി‌ർദ്ദേശം നിരസിച്ച ഭഗ്‌വന്ത് മന്നിന്റെ അഭിപ്രായമനുസരിച്ചാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ വേണ്ടിയൊരു തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് കേജ്രിവാൾ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PUNJAB, AAM AADMI PARTY, AAP, KEJRIWAL, ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.