കൊൽക്കത്ത: ട്രെയിൻ പാളംതെറ്റി നിരവധിപേർക്ക് പരിക്ക്. ബിക്കാനീർ എക്സ്പ്രസിന്റെ നാലുബോഗികളാണ് പശ്ചിമബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപം പാളംതെറ്റിയത്. ഇന്ന് വൈകിട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല.
പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സംഭവസ്ഥലത്തേക്ക് പോകുന്നുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |