കൊൽക്കത്ത: പശ്ചിമബംഗാളിലെ മോയൻഗുരിയിൽ ബിക്കാനീർ -ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അഞ്ചോളം കംപാർട്ട്മെന്റുകൾ പാളത്തിൽ നിന്നും താഴേക്ക് വീണു. 12ഓളം കോച്ചുകളെ പാളം തെറ്റൽ ബാധിച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.പാട്നയിൽ നിന്നും വന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബോഗികൾ തമ്മിൽ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടം നടക്കുമ്പോൾ ട്രെയിൻ അമിത വേഗതയിലായിരുന്നില്ല. മണിക്കൂറിൽ 40 കിലോ മീറ്ററായിരുന്നു ട്രെയിനിന്റെ വേഗത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |