SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 PM IST

ബലൂണിൽ പാക് അനുകൂല മുദ്രാവാക്യം, കേസെടുത്തു

crime

വടകര: അഴിയൂരിലെ ക്യാരിഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പതാകകളും ആലേഖനം ചെയ്ത ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് സ്ഥാപന ഉടമയ്ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. ഈ ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും വി.എച്ച്.പി അഴിയൂർ ഖണ്ഡ് സമിതി വ്യക്തമാക്കി. ഖണ്ഡ് സെക്രട്ടറി സമീഷ് എം.പി അദ്ധ്യക്ഷനായി. ഒ.ടി.വിനീഷ്, അമൽരാജ് എന്നിവർ സംസാരിച്ചു. മുംബയിൽ നിന്നെത്തിയ പാക്കറ്റുകളിൽ ഓരോന്നിലും അഞ്ചും ആറും ബലൂണുകളിലാണ് ആക്ഷേപത്തിനിടയായ അടയാളങ്ങൾ ഉണ്ടായിരുന്നതെന്നും അറിഞ്ഞുകൊണ്ട് വിതരണം ചെയ്തിട്ടില്ലെന്നും ഹൈപ്പർ മാർക്കറ്റ് ഉടമ അജീർ പറഞ്ഞു. ചൈനാ നിർമ്മിത ബലൂൺ പാക്കറ്റുകളിൽ ഇത്തരം ചിത്രങ്ങൾ കണ്ടെത്തിയതോടെ വില്പന നിർത്തിയിരുന്നെന്നും ഇയാൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, MARKET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.