SignIn
Kerala Kaumudi Online
Saturday, 22 January 2022 2.47 AM IST

സെക്‌സിൽ സിക്‌സറടിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വിദഗ്ദ്ധർ പറയുന്നത്

sex

ഭൂമിയിൽ പ്രണയത്തേക്കാൾ മഹത്തരമായത് ഒന്നുമില്ലെന്ന് മഹാന്മാർ കാലങ്ങൾ മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. സെക്‌സ് അതിമനോഹരം തന്നെയാണ്. എന്നാൽ ജീവിത്തിന്റെ തിരക്കുകൾക്കിടയിൽ പങ്കാളിയുമൊത്തുള്ള നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയാതെ പോകുന്നവരാണ് നമ്മളിൽ പലരും. അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഇത് ജീവിതത്തിലെ താളപ്പിഴകളിലേക്ക് കൂടി നയിക്കപ്പെടുമെന്നത് ഓർക്കണം.

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡോ. യോൻ കെ ഫുൾബ്രൈറ്റ് തന്റെ പുസ്തകത്തിൽ ചിലത് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സെക്സിനിടയിൽ അരുതാത്ത കാര്യങ്ങൾ ഇവയാണ്.

1. 'ഒരു വഴി' തന്നെ പതിവാക്കരുത്; പുതിയ കണ്ടെത്തലുകൾ നടത്തൂ

സെക്സ് എന്നാൽ ചില ശരീരഭാഗങ്ങൾ മാത്രം പങ്കെടുപ്പിക്കുന്ന മത്സരമല്ലെന്ന് മനസിലാക്കണം. സ്തനങ്ങളും കൃസരിയും ജി സ്‌പോട്ടും എന്നിവയിലൂടെ മാത്രമേ രതിമൂർച്ഛയിലേക്ക് എത്താനാകൂവെന്ന ധാരണ ആദ്യമേ മാറ്റണം. ഏതെങ്കിലും പ്രത്യേക രീതി എന്നത് സെക്സിലില്ല. മനസുവച്ചാൽ ശരീരത്തിന്റെ മുക്കുംമൂലയും നിങ്ങൾക്ക് ജി സ്‌പോട്ടാക്കി മാറ്റാം.


2,​ പഴയതിനെക്കുറിച്ച് തള്ളല്ലേ

പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ആനന്ദവേളകളെ 'പഴങ്കഥകൾ' പറഞ്ഞ് നശിപ്പിരുത്. മുൻപ് നിങ്ങൾ കാമുകിയുമായോ വേറെ ഏതെങ്കിലും പങ്കാളിയുമായോ നടത്തിയ വേഴ്ചകളുടെ നല്ലതും ചീത്തയുമായ കഥകളൊന്നും പറയാനുള്ള സമയമല്ല ഇതെന്ന് പ്രത്യേകം ഓർമിക്കണം. പഴങ്കഥയിലല്ല, നിങ്ങളുടെ മുന്നിലുള്ള ഈ സമയം അവിസ്മരണീയമാക്കാനാണ് ശ്രമിക്കേണ്ടത്.

3,​ സെക്‌സെന്നാൽ വെറുതെ കിടപ്പല്ല

പുരുഷന്മാരോ സ്ത്രീകളോ ആയിക്കോട്ടെ. എപ്പോഴുമുള്ള പരാതിയാണ് ലൈംഗികബന്ധത്തിനിടയിൽ പങ്കാളി 'യാതൊന്നും' ചെയ്യുന്നില്ല എന്നത്. ഇണചേരലിനിടെ പങ്കാളിക്ക് യാതൊരു ചലനവുമില്ലെന്നതാണ് പുരുഷന്മാരുടെ പരാതി. ഒരു കാര്യം ഓർമിക്കുക. എല്ലാവരും ആഗ്രഹിക്കുന്നത് ആക്ടീവ് ആയ പങ്കാളിയെ ആണ്. ആ നിമിഷത്തിൽ സ്വയം മറന്ന് ആനന്ദിക്കാൻ ശ്രമിക്കുക. മറ്റുള്ളവയൊക്കെ മറന്നേക്കുക. സെക്സ് പുതിയൊരു അനുഭവമാകും. ഞരക്കങ്ങളും അല്പം ഉച്ചത്തിലുള്ള ശീൽക്കാരങ്ങളും കൂടിയായാൽ സംഗതി ഡബിൾ ഓകെയാകും.

4,​ വില കുറഞ്ഞ മദ്യം അടിച്ച് രാത്രി വെറുപ്പിക്കരുത്

പങ്കാളിയെ മുഷിപ്പിക്കുന്ന വിരുന്നുകാരനായി നിങ്ങൾ ഒരിക്കലും മാറരുത്. സെക്സിനായി പോയി പങ്കാളിയുടെ കിടപ്പറയും കുളിമുറിയും നാറ്റിക്കരുതെന്ന് ചുരുക്കം. ഇത് പങ്കാളിയുമൊത്തുള്ള ബന്ധം തകരാൻ തന്നെ കാരണമായേക്കാം.

5,​ ഒന്നോ രണ്ടോ ഗ്ലാസിൽ കൂടുതൽ അകത്താക്കരുത്

മദ്യം അൽപസ്വൽപം അകത്താക്കിയാൽ അത് നിങ്ങളുടെ കാമചോദനയെയും ആത്മവിശ്വാസത്തെയും ഉണർത്തിയേക്കാം. എന്നാൽ അതിൽ കൂടുതലായാൽ കുഴപ്പങ്ങളേറെയാണ്. രണ്ട് ഗ്ലാസിൽ അധികമായാൽ പുരുഷന്മാർക്ക് ഉദ്ധാരണം വേണ്ടവിധത്തിൽ നടക്കാതെ വന്നേക്കാം. സ്ത്രീകൾക്ക് യോനിയിൽ വരൾച്ച അനുഭവപ്പെടാം. ഇതുമാത്രമല്ല, കുടിച്ച് സ്വബോധത്തോടെയല്ലാത്ത ലൈംഗിക ബന്ധം പല അപകടങ്ങളും വരുത്തിവച്ചേക്കാം.

6,​ ആ 'സുന്ദരിമാരെ' വെറുതെ വിടൂ

യഥാർത്ഥ ജീവിതത്തിൽ നിങ്ങളെ മോഡലുകളുടെ മുഖ സൗന്ദര്യവുമായോ മേനിയഴകുമായോ അഴകളവുകളുമായോ താരതമ്യം ചെയ്യേണ്ടതില്ല. നിങ്ങൾക്ക് നിങ്ങളുടേതായ സൗന്ദര്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന രൂപഭംഗിയും ഉണ്ടെന്ന് അറിയുക. ഒരു ചെറു പുഞ്ചിരിയോടെ തുടങ്ങുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും.

ഇക്കാര്യങ്ങൾ ചെയ്തുനോക്കിയാൽ കിടപ്പറിയിൽ സിക്സറടിക്കാനാവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, SEX TOY, BEADROOM, SIS TINGS, SEX EXPERTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.