ന്യൂഡൽഹി: ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുന്ന ഡൽഹിയിൽ ഇന്നലെ 28,867 പുതിയകേസുകൾ റിപ്പോർട്ട് ചെയ്തു. 29.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നാം തരംഗം വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. 31 മരണവും റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസങ്ങളിലും കേസുകൾ ഉയരുമെന്നും ജനുവരി അവസാനത്തോടെ വ്യാപനം നിയന്ത്രണ വിധേയമാകുമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയരുത്തൽ. അതിനാൽ ലോക്ക് ഡൗൺ പോലുള്ള കടുത്ത നടപടികളുണ്ടാകില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |