ആലപ്പുഴ: കെ - റെയിൽ പദ്ധതിയിൽ ജനങ്ങൾക്കുള്ള ആശങ്കകൾ സർക്കാർ പരിഹരിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിൽ നടന്ന ജനസമക്ഷം സിൽവർ ലൈൻ പദ്ധതിയുടെ വിശദീകരണ യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാണ് പദ്ധതി. ജനങ്ങളുമായി സംവദിച്ച് പൂർണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിയെ അന്ധമായി എതിർക്കുന്നത് ഒഴിവാക്കണം. യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. കെ - റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്ത് കുമാർ പദ്ധതി വിശദീകരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, തോമസ്.കെ. തോമസ്, എച്ച്. സലാം, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ്, ജില്ലാ കളക്ടർ എ. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. കെ - റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജനറൽ മാനേജർ ജി. കേശവചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |