ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് ഹേയ് സിനാമിക. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങുമെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. 'ഭയത്തോടെ ജീവിക്കുന്ന ജീവിതം ഒരു ജീവിതമല്ല, ഭയരഹിതമായിരിക്കേണ്ട സമയമാണിത്' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വിശേഷം ദുൽഖർ പങ്കുവച്ചത്. ദുൽഖറിന്റെ 33ാമത്തെ ചിത്രവും തമിഴിലെ അഞ്ചാമത്തെ ചിത്രവുമാണ് ഹേയ് സിനാമിക.
പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കാജൽ അഗർവാളും അദിതി റാവു ഹൈദരിയുമാണ് ചിത്രത്തിലെ നായികമാർ. ജിയോ സ്റ്റുഡിയോസ്, ഗ്ലോബൽ വൺ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആഴ്ചകൾക്ക് മുമ്പ് സിനിമയിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് ആരാധകർ ഏറ്റെടുത്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്. ചെന്നൈ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഫെബ്രുവരി 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓക്കെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |