നിലമ്പൂർ: വിൽപ്പനയ്ക്കുള്ള മത്സ്യത്തിൽ ഫോർമാലിനുണ്ടെന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ നിലമ്പൂർ മാർക്കറ്റിൽ പരിശോധന നടത്തി. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറിയുമായെത്തിയായിരുന്നു പരിശോധന. പരിശോധനയിൽ ഫോർമാലിന്റെ അംശം കണ്ടെത്താനായില്ല. പഴകിയ മീൻ വിൽക്കുന്നതായി കണ്ടെത്തി. ഇവ വിൽക്കുന്നതിൽ നിന്നും കടക്കാരെ വിലക്കിയതായി ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.വി.എസ്. അരുൺകുമാർ പറഞ്ഞു. കടകളിൽ നിന്നും സാമ്പിളുകളെടുത്ത് മാർക്കറ്റിൽ വച്ചു തന്നെ പരിശോധിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് റംഷാദ്, നഗരസഭ എച്ച്.ഐ കെ.മുഹമ്മദ് ഇക്ബാൽ,ജെ.എച്ച്.ഐമാരായ കെ.പി.ഡിന്റോ,സി.രതീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |