കാസർകോട്: പൗൾട്രി കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എ.ഐ.ടി.യു.സി വയനാട് ജില്ലാ പ്രസിഡന്റ് ടി.കെ മൂർത്തി ഏറ്റെടുത്തത് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കൃഷ്ണൻ പദവി നിരസിച്ചതിനെ തുടർന്ന്. ശമ്പളവും അലവൻസും കാറും പേഴ്സണൽ സ്റ്റാഫും എല്ലാമടങ്ങിയ പദവി ഏറ്റെടുക്കാൻ സംസ്ഥാന കൗൺസിൽ യോഗം ഏകമനസോടെ ശിപാർശ നൽകിയിട്ടും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം.
തന്റെ തീരുമാനം വിശദമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൃഷ്ണൻ കത്തുനൽകുകയുംചെയ്തു. പാർട്ടി പരിഗണിച്ചതിൽ സന്തോഷമുണ്ടെങ്കിലും പദവിയിൽതാൽപര്യമില്ലെന്നായിരുന്നു കത്തിൽ.കഷ്ടപ്പെട്ട് വളർന്ന തന്നെ സംസ്ഥാന കൗൺസിൽ അംഗം വരെയാക്കിയത് പാർട്ടിയാണ്. ഒഴിവാകുന്നതിന് മറ്റാരുടേയും പ്രേരണയില്ലെന്നും കൃഷ്ണൻ പറഞ്ഞു.
തന്നെ ഒഴിവാക്കണമെന്ന കൃഷ്ണന്റെ കത്ത് ചർച്ച ചെയ്ത സംസ്ഥാന നേതൃത്വം എ.ഐ.ടി.യു.സി വയനാട് ജില്ലാ പ്രസിഡന്റ് ടി.കെ മൂർത്തിയോട് സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. സി. പി. ഐക്ക് ഇടതുമുന്നണി നൽകിയ 15 കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ ഒന്നാണ് പൗൾട്രി കോർപറേഷന്റേത്. ഐ ഐ ടി യു സി കാസർകോട് ജില്ലാ പ്രസിഡന്റ് കൂടിയായ കൃഷ്ണൻ പെരുമ്പള ബേനൂർ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |