SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

കൈകോർത്ത് സ്റ്റാർട്ട് അപ് മിഷനും എം.സി.സിയും കാൻസർ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയും സേവനവും

mcc

കണ്ണൂർ : സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവിദ്യയും സേവനവും ഉപയോഗപ്പെടുത്തി കാൻസർ പരിചരണവും ചികിത്സയും ശക്തിപ്പെടുത്തുന്നതിനായി കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.എം) മലബാർ കാൻസർ സെന്ററുമായി (എം.സി.സി) ധാരണയായി. കൊച്ചി ഇൻഫോപാർക്കിൽ വച്ച് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.ബി.സതീശൻ ബാലസുബ്രഹ്മണ്യവും കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ജോൺ എം. തോമസും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ധാരണപ്രകാരം ആദ്യഘട്ടത്തിൽ കെ.എസ്.എമ്മും എം.സി.സിയും സഹകരിച്ച് കാൻസറിനെക്കുറിച്ചുള്ള ഗവേഷണ, ചികിത്സാ മേഖലകളിൽ സാദ്ധ്യതയുള്ള സ്റ്റാർട്ടപ്പുകളെ തിരിഞ്ഞെടുക്കും. ഇതിലൂടെ ചികിത്സയ്ക്കും ക്ലിനിക്കൽ മൂല്യനിർണയത്തിനും ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങൾ വികസിപ്പിക്കും.

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന എം.സി.സി കാൻസർ ചികിത്സയിൽ ശ്രദ്ധ നേടിയ. കേരളത്തിന്റെ വടക്കൻ മേഖലയിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ മാഹിയിലെയും ജനങ്ങൾ കാൻസർ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് എം.സി.സിയെയാണ്.


കാൻസർ ചികിത്സയ്ക്ക് ഊർജ്ജം

കാൻസർ ഗവേഷണം, അനുബന്ധ സേവനങ്ങളുടെയും സാങ്കേതികവിദ്യയുടെയും വികസനം, ക്ലിനിക്കൽ മൂല്യനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ കണ്ടെത്തി സഹകരിച്ച് പ്രവർത്തിക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇൻകുബേഷൻ സെന്ററുകൾ, മാർഗനിർദേശങ്ങൾ, നിക്ഷേപങ്ങൾ തുടങ്ങിയവ ലഭ്യമാക്കി സ്റ്റാർട്ടപ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിലുള്ള കെ.എസ്.എമ്മിന്റെ കരുത്ത് കാൻസർ പരിപാലന സ്റ്റാർട്ടപ് അന്തരീക്ഷത്തിന് ഊർജ്ജം പകരും. . ആർട്സ്, സയൻസ്, എൻജിനീയറിംഗ് കോളേജുകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് സംരംഭങ്ങൾ രൂപീകരിക്കാനും പ്രശ്നപരിഹാരം നടത്താനും സ്റ്റാർട്ടപ് മിഷന് കഴിയും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടിംഗും ഇതിലൂടെ ലഭ്യമാക്കും.

ശ്വാസകോശാർബുദം, സ്തനാർബുദം തുടങ്ങിയവ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ നേരത്തേ നിർണയിക്കാനും ചികിത്സ ലഭ്യമാക്കാനും കഴിയണം. ഇതിലൂടെ ഇത്തരം അർബുദങ്ങളാലുള്ള രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കാനാകും. എം.സി.സി ഇടപെടാൻ ആഗ്രഹിക്കുന്ന മറ്റൊരു മേഖലയാണ് സെർവിക്കൽ കാൻസറുകളുടെ നിർമ്മാർജനം-

ഡോ.ബി.സതീശൻ ബാലസുബ്രഹ്മണ്യം

ഡയറക്ടർ ,മലബാർ കാൻസർ സെന്റർ

ഇൻകുബേറ്ററിന് പൊതുവായ ഗവേഷണ, പരിശോധനാ സൗകര്യങ്ങൾ ഉണ്ടായിരിക്കും. അവരെ മാർഗനിർദേശക ശൃംഖലയിലും മൂലധന നിക്ഷേപകർ, എച്ച്.എൻ.ഐകൾ ഉൾപ്പെടെയുള്ള വിവിധ ഫണ്ടിംഗ് സ്രോതസ്സുകളിലേക്കും ബന്ധിപ്പിക്കും. നൂതന പ്രതിവിധികൾ ദേശീയതലത്തിലും ആഗോളതലത്തിലും വിപണനം ചെയ്യുന്നതിന് കെഎസ്യുഎം സ്റ്റാർട്ടപ്പുകളെ സഹായിക്കും-
ജോൺ എം. തോമസ്, സി.ഇ.ഒ ,കേരള സ്റ്റാർട്ടപ് മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.