തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,468 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക് ഏഴര മാസത്തിന് ശേഷം 20 ശതമാനം കടന്ന് 20.16ലെത്തി. 20.84 ശതമാനം ടി.പി.ആർ റിപ്പോർട്ട് ചെയ്ത കഴിഞ്ഞവർഷം മെയ് 25ന് ശേഷം രോഗവ്യാപനത്തിൽ ഇത്രയധികം ഉയർച്ച ഉണ്ടാകുന്നത് ഇപ്പോഴാണ്. 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,796 സാമ്പി
ളുകൾ.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ കേന്ദ്ര സർക്കാർ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 96 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 50,369 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |