പത്തനംതിട്ട : കളിക്കളത്തോട് സ്നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്സ് കായികമേള ജില്ലാസ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒളിമ്പിക്സ് അസോ. ജില്ലാ പ്രസിഡന്റ് കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 22 വരെയാണ് കായികമേള. 24 കായിക ഇനങ്ങളിലായി ജില്ലയിലെ വിവിധഭാഗങ്ങളിലെ മത്സരവേദികളിൽ 5000ൽ അധികം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
പ്രഥമഒളിമ്പിക്സ് കായികമേളയുടെ ഭാഗമായി പത്തനംതിട്ട സെന്റ്. പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് വിളംബര റാലിയും സംഘടിപ്പിച്ചു. ഇന്റർനാഷണൽ ഫെൻസിംഗ് മെഡലിസ്റ്റായ അഖില അനിൽ, റോളർ സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻ അഭിജിത്ത് അമൽരാജ്, ചെസ് ഫെഡറേഷൻ ഫെഡേറേറ്റിംഗിൽ യോഗ്യത നേടിയ ആദിൽ പ്രസന്നൻ എന്നിവരെ ആദരിച്ചു. കൊവിഡ് കാലത്ത് മികച്ച രീതിയിൽ സാമൂഹിക അടുക്കള നടത്തിയതിന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനേയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |