ശ്രീകൃഷ്ണപുരം: ക്ഷീര വികസന മേഖലയിൽ സമഗ്ര വികസന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കാനൊരുങ്ങുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. 62.5 ലക്ഷം രൂപ ചിലവിൽ മൃഗസംരക്ഷണ വകുപ്പ് ഫണ്ട് ഉപയോഗിച്ചു ശ്രീകൃഷ്ണപുരത്ത് ആധുനിക രീതിയിൽ നിർമ്മിച്ച മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി. കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.റജി വർഗീസ് ജോർജ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, വൈസ് പ്രസിഡന്റ് എം. സെയ്താലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ക്ഷീരകർഷക സെമിനാറുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |