തിരുവനന്തപുരം: പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബി ജെ പി വളരുന്നുവെന്ന് സി പി എം സംഘടനാ റിപ്പോർട്ട്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പാർട്ടിക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളിൽ ബിജെപി വളരുന്നത് പരിശോധിക്കണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി അനുഭാവമുള്ള കുടുംബങ്ങൾ ബി ജെ പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണം. തലസ്ഥാനത്തെ ബി ജെ പിയുടെ വളർച്ചയെ ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ടുവര്‍ദ്ധന ബി ജെ പി ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ ഭരണം നേടിയെങ്കിലും ജയിക്കാന്‍ കഴിയുന്ന പല വാര്‍ഡുകളിലും പരാജയപ്പെട്ടു. ഇത് കോണ്‍ഗ്രസ് ബി ജെ പിക്ക് വോട്ടു മറിച്ചതുകൊണ്ടാണ്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ ബി ജെ പിയുടെ കടന്നുവരവ് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് മുതല്‍ ഈ മാസം 16വരെയാണ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മെഗാ തിരുവാതിര ഉൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകാൻ ഇടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |