രാജീവ് നാഥ് സംവിധാനം ചെയ്ത്, നടി ജലജയുടെ മകൾ ദേവി നായർ നായികയാകുന്ന ചിത്രം ഹെഡ് മാസ്റ്ററിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തുടക്കം കുറിച്ച് ആദ്യതിരി തെളിച്ചതും സ്വച്ചോൺ നിർവഹിച്ചതും പ്രശസ്ത സാഹിത്യകാരൻ സക്കറിയ ആയിരുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ 'പൊതിച്ചോറ് "എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 'ഹെഡ് മാസ്റ്റർ". അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങളും സ്വന്തം അനുഭവങ്ങളും ചേർത്ത് തയ്യാറാക്കിയ കഥയാണ് 'പൊതിച്ചോറ്".രാജീവ് നാഥും കെ.ബി. വേണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മഹേഷ് നാരായണന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ 'മാലിക് " എന്ന സിനിമയിലൂടെയാണ് ദേവി സിനിമാലോകത്തേക്ക് എത്തിയത്. 33 വർഷങ്ങൾക്കുശേഷം നടി ജലജയും മാലിക്കിൽ അഭിനയിച്ചിരുന്നു. സിനിമയിൽ ജലജയുടെ യൗവനകാലത്തെയാണ് ദേവി അവതരിപ്പിച്ചത്.
ഹെഡ് മാസ്റ്ററിൽ പ്രധാന അദ്ധ്യാപകനായി തമ്പി ആന്റണിയും അദ്ധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു. ഛായാഗ്രഹണം: പ്രവീൺ പണിക്കർ, എഡിറ്റിംഗ്: ബീനാ പോൾ, ഗാനരചന: പ്രഭാവർമ്മ, സംഗീതം: കാവാലം ശ്രീകുമാർ, ആലാപനം: പി. ജയചന്ദ്രൻ, നിത്യ മാമ്മൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്, ചമയം: ബിനു കരുമം, കോസ്റ്റ്യും: തമ്പി ആര്യനാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജൻ മണക്കാട്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |