തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കെ.പി. അനിൽകുമാർ നടത്തിയ ഭീഷണി പ്രസംഗം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു പറഞ്ഞു. ഒഡെപെക് ചെയർമാനായ അനിൽകുമാറിന്റെ നിലപാട് സി.പി.എം നിലപാടാണോയെന്ന് വ്യക്തമാക്കണം. സർക്കാർ ആനുകൂല്യങ്ങളും ഓണറേറിയവും കൈപ്പറ്റി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ അനിൽകുമാറിനെ ആ സ്ഥാനത്ത് നിന്ന് ഉടനെ നീക്കണം. ലഹളയ്ക്ക് ആഹ്വാനം നൽകുന്ന പ്രസ്താവനയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം. കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |