SignIn
Kerala Kaumudi Online
Friday, 19 April 2024 9.59 AM IST

സിൽവർ ലൈൻ പദ്ധതി​ക്കെതി​രെ തെറ്റായ പ്രചരണം : മന്ത്രി ബാലഗോപാൽ

silver
ജനസമക്ഷം സിൽവർ ലൈൻ പരിപാടി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ പത്തനംതിട്ടയിൽ പ്രളയമുണ്ടാകും എന്നത് തെറ്റായ പ്രചരണമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സിൽവർ ലൈൽ പദ്ധതിയെപ്പറ്റി സംശയങ്ങൾ ദുരീകരിക്കുന്നതിന് പത്തനംതിട്ടയിൽ നടന്ന ജനസമക്ഷം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയെപ്പറ്റി ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതിന് ആസൂത്രീത പ്രചരണമാണ് നടക്കുന്നത്. സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ ജലസ്രോതസുകളെ ബാധിക്കില്ല. ജലാശയങ്ങളെ ബാധിക്കാതെയാണ് പദ്ധതി നിർമ്മാണം. നദികളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യം ഒരുക്കും. ആലുവയിൽ പുഴയുടെ മുകളിലൂടെയാണ് റോഡും റെയിൽപ്പാതയും നിർമ്മിച്ചിരിക്കുന്നത്. അവിടെ പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്നില്ല. പരിസ്ഥിതിലോല മേഖലകളെ പദ്ധതി ബാധിക്കില്ല. ജില്ലയിൽ കുറച്ച് സ്ഥലങ്ങളിൽ കൂടി മാത്രമാണ് സിൽവർ ലൈൻ കടന്നുപോകുന്നത്.

വർത്തമാന കാലത്തിൽ നിന്ന് ഭാവിയിലേക്കുള്ള പാലമാണ് സിൽവർ ലൈൻ. വികസനത്തിനും പുരോഗതിക്കും വേഗത പ്രധാനമാണ്. കേരളത്തിൽ നിന്ന് തൊഴിലിന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവർ നിരവധിയാണ്. അവരെ ഇവിടെ നിലനിറുത്തി നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആയിരം കുതിരകൾക്ക് വെള്ളം കൊടുക്കാം, പക്ഷെ...

'ആയിരം കുതിരകളെ വെള്ളത്തിന് അടുത്തേക്ക് കൊണ്ടുപോകാൻ എളുപ്പമാണ്. പക്ഷെ, ഒറ്റപ്പെട്ടവരെ കൊണ്ടുവരുന്നതിനാണ് പ്രയാസം'. സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധക്കാരെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു. സിൽവർ ലൈനിനോട് എതിർപ്പുള്ളവരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് ജനസമക്ഷം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. വസ്തുതാപരമല്ലാത്ത വിമർശനങ്ങൾ ഉന്നയിച്ച് പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും വലിയ നിക്ഷേപമാണ് സിൽവർ ലൈൻ പദ്ധതി. സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ, പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ, ഡെപ്യുട്ടി ജനറൽ മാനേജർ ജിബു ജേക്കബ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്,
ഓട്ടോകാസ്റ്റ് ചെയർമാൻ അലക്‌സ് കണ്ണമല, ഇ.എം.എസ് കോഓപ്പറേറ്റീവ് ആശുപത്രി ചെയർമാൻ പ്രൊഫ. ടി.കെ.ജി. നായർ, പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ, അടൂർ നഗരസഭ അദ്ധ്യക്ഷൻ ഡി. സജി, കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ,
മുൻ എം.എൽ.എമാരായ രാജു ഏബ്രഹാം, എ. പത്മകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. തുളസീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.