തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ അനുവദനീയമായ ജീവനക്കാരുടെ എണ്ണം പുനർനിർണ്ണയിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ 25ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് മുഖേന പൊതുതെളിവെടുപ്പ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 24ന് ഉച്ചയ്ക്ക് 12മണിക്ക് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മിഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 28 ന് വൈകിട്ട് 5 വരെ അഭിപ്രായങ്ങൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |