ആലപ്പുഴ: പി.എസ്.സി മുൻ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരിപ്പാട് പിലാപ്പുഴ എരുമക്കാട്ട് കൊട്ടാരത്തിൽ പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നെടുമുടി തൊട്ടേക്കാട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പദ്മാവതിഅമ്മ. മകൻ ഡോ. വിനുകുമാർ. മരുമകൾ നിത്യ. 24-ാമത്തെ വയസിൽ സംഘടനാതിരഞ്ഞെടുപ്പിലൂടെ ഡി.സി.സി അംഗമായി. തച്ചടി പ്രഭാകരൻ ഡി.സി.സി പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റായിരുന്നു. 1984ൽ പി.എസ്.സി ചെയർമാനായി.
ആലപ്പുഴ എസ്.ഡി കോളേജിൽ ധനതത്വശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു. അവിഭക്ത എ.കെ.പി.സി.ടി.എയുടെയും പിന്നീട് പി.സി.ടി.എയുടെയും രൂപീകരണത്തിന് നേതൃത്വം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി അച്ചടക്ക സമിതി അംഗം, നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |