കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ വാർഷിക ക്യാമ്പിന് ( ഉണർവ് ) തുടക്കമായി. എക്സൈസ് പ്രിവന്റിവ് ഓഫീസർ സന്തോഷ് ചെറുവാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.കെ.രാജി അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.കെ സുലൈമാൻ, പി.ടി.എ വൈസ് പ്രസിഡന്റ് വിജയൻ നായർ, എം. സിറാജുദ്ദീൻ, വി.പി സുബൈർ, കെ. ജാബിർ, സി.കെ.നംഷിദ് എന്നിവർ പ്രസംഗിച്ചു.
ത്രിദിന ക്യാമ്പിന്റെ ഭാഗമായി ലഹരി ബോധവത്കരണ ക്ലാസ്, വ്യക്തിത്വവികസന പരിശീലനം, ദ്വിതീയ സോപാന പരിശീലനം, കലാപരിപാടികൾ എന്നിവ നടക്കും. സ്കൗട്ട്സ് മാസ്റ്റർ കെ.പി.അഫ്സൽ സ്വാഗതവും ഗൈഡ്സ് ലീഡർ റിയ ഫാത്തിമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |