തൃശൂർ: കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ തൈപൂയ്യ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാത്രി എട്ടിന് തൃശൂർ പ്രിവൻസ് ഓർക്കസ്ട്രയുടെ ഓൾഡ് ഈസ് ഗോൾഡ് ഗാനാമൃതം നടക്കും. നാളെ ചാലക്കുടി സാംരഗ് സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്തസന്ധ്യ അരങ്ങേറും. ഇന്നലെ കണിമംഗലം തൈവമക്കൾ അവതരിപ്പിച്ച നാടൻപ്പാട്ടും നാടൻ കലാരൂപങ്ങളും നടന്നു.
രാവിലെയും വൈകീട്ടും പറനിറയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ട്. 17ന് ദീപാരാധന വരെ കൂട്ടപറ നിറയ്ക്കാം. 18നാണ് തൈപ്പൂയം. തൈപ്പൂയ ദിവസം രാവിലെ അഞ്ച് മുതൽ ആറുവരെ കാവടിയാട്ടം, തുടർന്ന് അഭിഷേകവും വിശേഷാൽ പൂജകളും നടക്കും. രാവിലെ 9.30 മുതൽ 2.30 വരെ വിവിധ ദേശക്കാരുടെ കാവടിയാട്ടം, വൈകീട്ട് അഞ്ചിന് കണിമംഗലം, കണ്ണംകുളങ്ങര, വെളിയന്നൂർ ദേശക്കാരുടെ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും.
പഞ്ചവാദ്യത്തിന് പല്ലാവൂർ ശ്രീധരൻ മാരാരും ദീപാരാധനയ്ക്കുശേഷം നടക്കുന്ന മേളത്തിന് കലാമണ്ഡലം ശിവദാസും നേതൃത്വം നൽകും. 19ന് രാവിലെ പകൽപ്പൂരം മേളത്തിന് പനമുക്ക് രാംപ്രസാദ് പ്രമാണം വഹിക്കും. വൈകീട്ട് അത്താഴപൂജയ്ക്കുശേഷം പള്ളിവേട്ട, 20ന് ആറാട്ടിന് ശേഷം കൊടിയിറക്കൽ എന്നിവയാണ് ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |