ചാത്തന്നൂർ: കേരളത്തെ വൻ കടക്കെണിയിലാക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ നേതൃത്വത്തിൽ കെ റെയിലിനെതിരെ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച ഏകദിന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ് എം എൽ എ, എ.എ.അസീസ്, ജി.ദേവരാജൻ, കെ.സി.രാജൻ, പി.രാജേന്ദ്ര പ്രസാദ്, ജി. പ്രതാപവർമ്മ തമ്പാൻ, ജി.രാജേന്ദ്ര പ്രസാദ്, എ. യൂനുസ്കുഞ്ഞ്, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, എ.ഷാനവാസ് ഖാൻ, ബിജു പാരിപ്പള്ളി, എൻ.ഉണ്ണിക്കൃഷ്ണൻ, എ. ശുഹൈബ്, സുഭാഷ് പുളിക്കൽ, സുന്ദരേശൻ പിള്ള, രാജൻ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |