കോഴിക്കോട്: ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നതിന് എംഎസ്.എഫിൽ മൂന്നു നേതാക്കൾക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ ലത്തീഫ് തുറയൂർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ഫവാസ്, പ്രവർത്തകസമിതി അംഗം ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി.
മൂന്നു പേരും ചേർന്ന് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ മുസ്ളിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെയും മുൻ ജനറൽ സെക്രട്ടറിയെയും അധിക്ഷേപിച്ചിരുന്നു. തുടർന്നാണ് സസ്പെൻഷൻ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.
ഹരിത പ്രശ്നത്തിൽ വിദ്യാർത്ഥിനികൾക്കൊപ്പം നിന്ന നേതാക്കളാണ് മൂവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |