കൊച്ചി: എറണാകുളം ഞാറയ്ക്കൽ പെരുമാൾപ്പടിയിൽ മണ്ണിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെരുമാൾപ്പടി സ്വദേശി ഷാജി (50) ആണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിൽ ചെറിയൊരു കുഴിക്കുള്ളിലേക്ക് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി മദ്യപിച്ച ശേഷം നടന്നു പോകുന്ന വഴിക്ക് ഈ കുഴിയിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെറിയ തോതിൽ മണലെടുത്ത കുഴിയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |