SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 AM IST

ഓർഡർ ചെയ്ത പകുതി സാധനങ്ങളും വീട്ടിലെത്തുന്നില്ല, റെയിൽ വേ ട്രാക്കിൽ നിറയെ അമസോണിന്റെയും മറ്റും കവറുകൾ, മോഷണം ട്രെയിൻ നിർത്തുന്ന സമയത്ത്

thieves

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഒരു ട്രെയിനിൽ നിന്ന് ഓരോ ദിവസവും ഡസൻ കണക്കിന് കാറുകളാണ് കൊള്ളയടിക്കപ്പെടുന്നത്. ആമസോൺ അടക്കമുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളും കാർഗോയിൽ നിന്ന് കള്ളന്മാർ കൊണ്ടുപോകുന്നു. ട്രെയിൻ നിർത്തുന്ന സമയത്താണ് മോഷണം നടക്കുന്നത്.

അടുത്തുള്ള തെരുവുകളിൽ നിന്ന് കുറുക്കുവഴികളിലൂടെ എളുപ്പത്തിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയും. ആമസോൺ, യുപിഎസ്, ഫെഡെക്‌സ് തുടങ്ങിയ നിരവധി കമ്പനികളാണ് മോഷണത്തിനിരയാകുന്നത്. ചരക്ക് ട്രെയിനുകൾ നിർത്തുന്നതിനായി മോഷ്ടാക്കൾ കാത്തിരിക്കും. തുടർന്ന് പൂട്ടുകൾ തകർത്ത് ചരക്ക് കണ്ടെയ്‌നറുകളിൽ കയറുന്നു.

കൊണ്ടുപോകാൻ അല്ലെങ്കിൽ വീണ്ടും വിൽക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങളും (കൊവിഡ്19 ടെസ്റ്റ് കിറ്റുകൾ, ഫർണിച്ചറുകൾ പോലുള്ളവ), വില കുറഞ്ഞ ഉത്പന്നങ്ങളൊന്നും കൊണ്ടുപോകില്ല. അല്ലാത്തവയാണ് കൊണ്ടുപോകുന്നത്. ശേഷം അമസോണിന്റെയും മറ്റും കവറുകൾ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിലെ ഒരു റെയിൽവേ ട്രാക്കിൽ നിരവധി കവറുകൾ പ്രത്യക്ഷപ്പെട്ടു. ഡിസംബർ തൊട്ട് ഇത്തരത്തിലുള്ള മോഷണങ്ങൾ ഇരട്ടിയായെന്നാണ് അധികൃതർ പറയുന്നത്. റെയിൽ ട്രാക്കുകളിലും മറ്റും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറിലധികം പേരാണ് അറസ്റ്റിലായത്.

നിസാര കേസുകളാണ് കുറ്റവാളികൾക്കെതിരെ ചുമത്തുന്നത്. മിക്കപ്പോഴും പിഴയടപ്പിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ഇതാണ് കുറ്റവാളികൾക്ക് വളമാകുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, THIEVES RAID AMAZON, POLICE, TRAIN CARGO
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.