SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.00 PM IST

സമാധാനത്തിനുള്ള ആഗ്രഹം കരുത്തിൽനിന്ന് ഉടലെടുത്തത്, അതിർത്തിയിലെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും; കരസേനാ മേധാവി

army-chief

ന്യൂഡൽഹി: അതിർത്തിയിൽ ഏതെങ്കിലും തരത്തിൽ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യൻ സൈന്യം ശക്തമായി പ്രതികരിക്കുമെന്ന് കരസേനാ മേധാവി എം എം നരവണെ. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ പരിഹരിക്കണം. ഇന്ത്യയുടെ സമാധാനത്തിനുള്ള ആഗ്രഹം സ്വന്തം കരുത്തില്‍നിന്ന് രൂപപ്പെട്ടതാണെന്നും അതിനെ മറ്റുവിധത്തിൽ തെറ്റിദ്ധരിക്കേണ്ടെന്നും എം എം നരവണെ വ്യക്തമാക്കി. അതിർത്തിയിലെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ ഏകപക്ഷീയമായി ശ്രമിച്ചാൽ ഇന്ത്യൻ സൈന്യത്തിന്റെ അതിവേഗ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തീവ്രവാദ മേഖലയിൽ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് മുൻപ് തന്നെ പ്രകടമാക്കിയിട്ടുള്ളതാണെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN ARMY, INDIAN ARMY CHIEF, INDIA AGAINST CHINA, INDIA ARMY, ARMY, INDIAN DEFENCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.