ഒരു കൃഷിഉദ്യോഗസ്ഥന്റെ
ഡയറിക്കുറിപ്പുകൾ
വക്കം ബി. ഗോപിനാഥൻ
മൂന്നുപതിറ്റാണ്ടുകാലം സർക്കാർ സർവീസിൽ കാർഷികരംഗത്ത് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഗ്രന്ഥകാരന്റെ ജീവിതത്തിലേക്ക് നോട്ടമയയ്ക്കുന്ന അസാധാരണ ഗ്രന്ഥം.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്, ₹160
വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന
ഡോ. വി. ശിശുപാലപ്പണിക്കർ
കേരളത്തിൽ വികാസം പ്രാപിച്ച ദർശനശാഖയെയും അതിന് ആത്മീയ പ്രസ്ഥാനങ്ങളിലൂടെ കേരളം നൽകിയ സംഭാവനകളെയും പ്രതിപാദിക്കുന്ന കൃതി.
പ്രസാധകർ: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ₹250
സൗരാഷ്ട്ര (യാത്രാവിവരണം)
പി.കെ.എം.സി
ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ സൗരാഷ്ട്രയിലെ സംസ്കാരം, വൈവിദ്ധ്യമാർന്ന കാഴ്ചകൾ എന്നിവയിലൂടെ ഒരു സഞ്ചാരം.
പ്രസാധകർ: പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല പ്രസാധക സംഘം, ₹ 200
രവിവംശം ചരിത്രം ജീവചരിത്രം
എസ്. ഓമനക്കുട്ടൻ
ചിത്രകലയുടെ പരമ്പരാഗത സമ്പ്രദായങ്ങളെ തിരുത്തിക്കുറിച്ച രാജാരവിവർമ്മയുടെ ജീവിതവും വേണാടിന്റെ കലാചരിത്രവും പ്രതിപാദിക്കുന്ന കൃതി.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്, ₹270
നാരായണഗുരുവും ആഗമാനന്ദ സ്വാമികളും
തലനാട് ചന്ദ്രശേഖരൻ നായർ
കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ സ്ഥാപകനും ആത്മീയ ചിന്തകനുമായിരുന്ന ആഗമാനന്ദസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന ലളിതമായ ശൈലിയിലുള്ള കൃതി.
പ്രസാധകർ: നാരായണഗുരുകുലം, ₹30
ജന്മപത്രിക തെറ്റിയപ്പോൾ
എം.എസ്. ബ്രൈറ്റ്
ജീവിതവിചിത്രാനുഭവങ്ങൾ ആവിഷ്ക്കരിക്കുന്ന 15 ശ്രദ്ധേയമായ കഥകളുടെ സമാഹാരം.
പ്രസാധകർ: സുജിലി പബ്ളിക്കേഷൻസ്, ₹170
ഒ.എൻ.വിയുടെ കയ്യൊപ്പുകൾ
ഡോ. എം.എ. കരീം
മലയാളകവിതയുടെ സൂര്യതേജസായിരുന്ന ഒ.എൻ.വിയിലെ പ്രതിഭാധനനായ ഗദ്യകാരനെ കൂടി അനാവരണം ചെയ്യുന്ന ഏറെ പ്രത്യേകതകളുള്ള പഠനഗ്രന്ഥം. ഗവേഷണ സ്വഭാവത്തോടെ എന്നാൽ ലളിതമായി പ്രതിപാദിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ ഒ.എൻ.വിയെക്കുറിച്ച് എല്ലാം അറിയാനാവുന്നു.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്, ₹ 350
മാനിഷാദാ
പളുകൽ സദാശിവൻ
മനസ് നന്നായാൽ മനുഷ്യൻ മഹാനാകുമെന്നും പ്രപഞ്ചത്തെ കീഴടക്കിയ മനുഷ്യൻ പാപങ്ങളുടെ കുന്ന് കീഴ്പ്പെടുത്തേണ്ടവനല്ലെന്നും വിഭാവനം ചെയ്യുന്ന കവിതകൾ.
പ്രസാധകർ: പ്രഭാത് ബുക്ക്
ഹൗസ്, ₹120
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |