കോട്ടയം: ജില്ലയിൽ 1194 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1194പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 19 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 303പേർരോഗമുക്തരായി. 5091 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 582 പുരുഷൻമാരും 508 സ്ത്രീകളും 104 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 184പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4930പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 322946 പേർ കൊവിഡ് ബാധിതരായി. 343438 പേർ രോഗ മുക്തിനേടി. ജില്ലയിൽ ആകെ 20004 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള കണക്കിങ്ങനെയാണ് : കോട്ടയം -193, ചങ്ങനാശ്ശേരി -62, പനച്ചിക്കാട്- 42, ഏറ്റുമാനൂർ -37, എരുമേലി-33, ആർപ്പൂക്കര - 29, കടുത്തുരുത്തി -28, പാലാ-25, കാഞ്ഞിരപ്പള്ളി, കരൂർ- 24, വൈക്കം -23, ഉഴവൂർ -21, മാഞ്ഞൂർ -20, കുറവിലങ്ങാട്- 19, ഭരണങ്ങാനം, പുതുപ്പള്ളി, പാമ്പാടി, കറുകച്ചാൽ, ചിറക്കടവ് -18, കൊഴുവനാൽ, അതിരമ്പുഴ, മരങ്ങാട്ടുപള്ളി-16, തലയോലപ്പറമ്പ്, കിടങ്ങൂർ, മുണ്ടക്കയം -15, വാഴപ്പള്ളി, വിജയപുരം, വെള്ളൂർ, വെളിയന്നൂർ, മുത്തോലി, ഞീഴൂർ-14, മാടപ്പള്ളി -13, മണിമല, നെടുംകുന്നം, ഈരാറ്റുപേട്ട- 12.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |