കൊച്ചി: പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി അനിക്‌സ് എഡ്യൂക്കേഷൻ
15-ാം വാർഷികം പ്രമാണിച്ച് 1.5 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. ഈ വർഷം 75,000 രൂപ പ്രോസസിംഗ് ഫീയും ഈടാക്കില്ല. നീറ്റിൽ 400 മാർക്കിൽ കൂടുതൽ ലഭിച്ചവർക്ക് 1,000 ഡോളറിന്റെ സ്‌കോളർഷിപ്പും നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ അലക്‌സ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
20ലേറെ രാജ്യങ്ങളിലെ മെഡിസിൻ, എൻജിനീയറിംഗ്, മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അനിക്സ് അഡ്മിഷൻ ഒരുക്കുന്നതെന്ന് ഡയറക്ടർ ആനി ജോസഫ് പറഞ്ഞു.