ആലുവ: ചൂർണ്ണിക്കരയിൽ പാലിയേറ്റീവ് കെയറിന്റെ 10-ാം വാർഷികവും ലോകപാലിയേറ്റീവ് ദിനാഘോഷവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീലാജോസ് അദ്ധ്യക്ഷയായി. കിടപ്പുരോഗികളെ സന്ദർശിച്ച് പത്ത് വർഷക്കാലം മികച്ച സേവനം നടത്തിയ റെജീന ജാഫർ നേഴ്സിനെ ആദരിച്ചു. ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്, ഡോ. നിഷാജയചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ റംലാ അലിയാർ, രജേഷ് പുത്തനങ്ങാടി, ലൈലാ അബ്ദുൾ ഖാദർ, സബിതാ സുബൈർ, പി.എസ്. യുസഫ്, എൻ.ബി. ജ്യോതി, മൈമ്മൂനത്ത് ഷാജി, കൊച്ചുറാണി പോൾ, ലിജി സുബി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |