മട്ടന്നൂർ: പുറമെ നിന്നുള്ള പരിശോധനയിൽ കൊവിഡ് നെഗറ്റീവായി എത്തിയിട്ടും കണ്ണൂർ വിമാനത്താവളത്തിലെ ആർ.ടി.പി.സി.ആർ പരിശോധനയിൽ പൊസിറ്റീവാകുന്നു. കഴിഞ്ഞ ദിവസം 24 പേർക്കാണ് ഇത്തരത്തിൽ കൊവിഡ് സ്ഥിരീകരിച്ച് യാത്ര മുടക്കേണ്ടിവന്നത്.
യു.എ.ഇയിലേക്ക് പോകാനായി എത്തിയ യാത്രക്കാർക്കാണ് കൂടുതലും കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയായി യാത്രയ്ക്ക് മുമ്പായി നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും ഈ ദിവസമായിരുന്നു.
മറ്റ് ലാബുകളിൽ നിന്ന് പരിശോധിക്കുന്നതിനേക്കാൾ കൂടുതൽ കൃത്യതയുള്ളതുകൊണ്ടാണ് ഇവിടെ രോഗസ്ഥിരീകരണനിരക്ക് അധികമാകുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് പരിശോധന നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |