SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.36 AM IST

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആദ്യ ഓപ്പറേഷൻ തീയറ്റർ ഉദ്ഘാടനം ചെയ്തു

medical-college

കോന്നി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ആദ്യ ഓപ്പറേഷൻ തീയേറ്റർ ഓൺലൈനായി മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. അടുത്ത അക്കാദമിക്ക് വർഷത്തിൽ പഠനം തുടങ്ങാനുള്ള പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജിന് വേണ്ടി നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന കോന്നി മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറൽ ബോഡിയോഗവും കളക്ട്രേറ്റിൽ നടന്നു. ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി സർക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് കിഫ്ബി വഴി 19.64 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് എത്രയും വേഗത്തിൽ ലഭിക്കും. ആശുപത്രിയുടെ പരിസരത്തുള്ള പാറ പൊട്ടിക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഒരു സംഘത്തെ നിയോഗിച്ചിരുന്നതായും അവർ പരിശോധന പൂർത്തിയാക്കിയതായും മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഈ വർഷം നടക്കാൻ പോകുന്നതെന്നും ആശുപത്രിയിലേക്കുള്ള സീനിയർ തസ്തികകളിൽ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ അദ്ധ്യക്ഷതവഹിച്ചു.

കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഹരിദാസ് ഇടത്തിട്ട, മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.മിന്നി മേരി മാമ്മൻ, ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ കോളജിനുള്ള സി.എസ്.ആർ ഫണ്ടായ പത്ത് ലക്ഷം രൂപ ഫെഡറൽ ബാങ്ക് ഏരിയ ജനറൽ മാനേജർ പി.എ.ജോയ് മന്ത്രി വീണാജോർജിന് കൈമാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.